മകരസംക്രമവേളയിൽ
ദീപം മകരദീപം
Makara Sankrama Velayil (Deepam Makaradeepam)
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംബിച്ചു തിരുമല
ഗാനരചനബിച്ചു തിരുമല
ഗായകര്‍പി ജയചന്ദ്രൻ
രാഗംവിജയനഗരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:42.
 

മകരസംക്രമ സന്ധ്യയിൽ മഞ്ഞു കൂടിയ വേളയിൽ
ശബരിമലയുടെ നെറുകയിൽ ശരണഘോഷങ്ങൾ സ്വാമീ ശരണമയ്യപ്പ
രുദ്രാക്ഷം ചെറുമണി കുടമണി ഭക്തന്മാർ മുദ്രകളണിയണം
മുപ്പാരിൻ ഉടയവനവനുടെ സല്‍പ്പേരാ കൊടികളിൽ ഉതിരണം
(മകരസംക്രമ..)

വൃശ്ചികപ്പൊൻ പുലരിയിൽ തിരുമുദ്ര ചാർത്തുകയായ് ഹൃദയം
മുക്തി നേടുകയായ് (2)
ഭസ്മ ചന്ദന കുങ്കുമാദികൽ നിത്യ ലേപനമായ്
മനസ്സിൽ ഭക്തി നിറയുകയായ്
(മകരസംക്രമ..)


പുണ്യപാപഫലങ്ങളിരുമുടി ശിരസ്സിലേട്ടുകയായ്
നാമം നാവിലുണരുകയായ് (2)
ദുരിത സുഖസമ്മിശ്രമാകും മലകൾ കയറുകയായ്
തുമ്പം പമ്പ താണ്ടുകയായ്
(മകരസംക്രമ..)

അന്നദാനപ്രഭുവിനുഴിയാൻ അഗ്നിനാളവുമായ്
കർപ്പൂരാഗ്നിനാളവുമായ്
പൊന്നുപടി പതിനെട്ടുമേറി ചെന്നു ചേരുക നീ
മനസ്സേ സന്നിധാനത്തിൽ
(മകരസംക്രമ..)



 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts