ഏകമുഖ രുദ്രാക്ഷ
അയ്യപ്പ ഗാനങ്ങൾ വാല്യം VIII
Ekamukha Rudraksha (Ayyappa Gaanangal Vol VIII)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംശഹാന
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:41.




ഏകമുഖരുദ്രാക്ഷമുദ്ര ധരിക്കും
ഏകാഗ്രചിത്തമാം ഗുരുസ്വാമി
ആ ഗുരുസ്വാമിക്കും ആംനായഭൂമിക്കും
ആരാധ്യപൂരുഷന്‍ നീ സ്വാമി
അയ്യനയ്യനയ്യന്‍ അയ്യപ്പസ്വാമി
(ഏകമുഖ)

സുപ്രഭാവലയത്തിന്‍ സുവര്‍ണ്ണദീപ്തിയില്‍
സുരസുതതേജസ്സു തെളിയുമ്പോള്‍
ശരണമെന്നുള്ളൊരു ത്രൈക്ഷരിയല്ലാതെ
സ്മരണയിലെന്തുള്ളു ഭഗവാനേ
ഭാസുരഭാനുപ്രഭാവനേ
(ഏകമുഖ)

കാര്‍ത്തികരാത്രി നിന്‍ കൈവല്യക്ഷേത്രത്തില്‍
പ്രാര്‍ത്ഥനാനിരതനായ് നില്‍ക്കുമ്പോള്‍
ഹരിഹരാത്മജ അഷ്ടകമല്ലാതെ
കരളിതിലെന്തുള്ളു ഭഗവാനേ
പാര്‍വ്വണചന്ദ്രപ്രഭാവനേ
(ഏകമുഖ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts