ഹരിഹര പുത്രനാം
അയ്യപ്പ ഗാനങ്ങൾ വാല്യം VIII
Harihara Puthranam (Ayyappa Gaanangal Vol VIII)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംരേവതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:41.



ഹരിഹരപുത്രനാം അയ്യപ്പസ്വാമിയെ
കരളിന്റെ കൈകളാല്‍ കൂപ്പി
തിരുനടയില്‍ നില്‍ക്കുന്ന അടിയന്നു
അങ്ങിന്നു ഒരു പുണ്യദര്‍ശനം നല്‍കി
കണ്ണിന്നു കര്‍പ്പൂരമായി
ആത്മീയവിണ്ണിന്നു സായൂജ്യമായി
താരകബ്രഹ്മമാം അയ്യപ്പസ്വാമി!
താവകദര്‍ശനം ജന്മപുണ്യം!

ലോകവീരം മഹാപൂജ്യം
സര്‍വ്വരക്ഷാകരം വിഭും
പാര്‍വ്വതീഹൃദയാനന്ദം
ശാസ്താരം പ്രണമാമ്യഹം

തിരുവുള്ളക്കാവില്‍ നിന്‍ തിരുമുമ്പിലല്ലോ
ഞാന്‍ അറിവിന്റെ ഹരിശ്രീ കുറിച്ചു
വരദാനമൂര്‍ത്തി നീ സംഗീതസാഗര-
ത്തിരയെടുത്തെന്നില്‍ നിറച്ചു
ആത്തിരയിലാത്തിരയില്‍ ആയിര-
മെടുത്തെടുത്തഭിഷേകജലമൂറ്റിവച്ചു
ഹൃദയകുംഭം നിറച്ചിവന്‍ വച്ചു
താളപ്രപഞ്ചമാം അയ്യപ്പസ്വാമി
തിന്തകത്തോംപേട്ട കര്‍മ്മപുണ്യം

പാണ്ഡ്യേശ വംശതിലകം
കേരളേ കേളിവിഗ്രഹം
ആര്‍ത്തത്രാണപരം ദേവം
ശാസ്താരം പ്രണമാമ്യഹം

ചമ്രവട്ടത്തുപോയ് ചമ്രം‌പടിഞ്ഞിരു-
ന്നൊരു മണ്ഡലം ഞാന്‍ ജപിച്ചു
മനസ്സിന്റെ വപുസ്സിന്റെ കര്‍മ്മദോഷത്തിന്റെ
മാറാത്ത വ്യാധി ശമിച്ചു
അന്നത്തെ പുലരിയില്‍ സന്ധ്യയിലങ്ങയെ
ആചമിച്ചല്ലോ ഭജിച്ചു
ആറ്റിലാടിയ നെയ്യു സേവിച്ചു
വ്യാധിയ്ക്കു വൈദ്യനാം അയ്യപ്പസ്വാമി
ചോദിച്ച വരമേകും പുണ്യപുണ്യം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts