പണ്ടൊരു രാക്കിളി
പൂത്തിരുവോണം
Pandoru Raakili (Poothiruvonam)
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംകൈതപ്രം
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:38.
പണ്ടൊരു രാക്കിളി ചിങ്ങമാസ രാവിന്‍
അഗ്രശാലയ്ക്കല്‍ പാടിയിരുന്നൂ (പണ്ടൊരു)
വെള്ളിവെയില്‍ ചാന്തണിഞ്ഞു
തുള്ളിമഞ്ഞു മാലയിട്ടു
പൂക്കളും പുലരികളും
വിടര്‍ന്നിരുന്നൂ..വിടര്‍ന്നിരുന്നൂ (പണ്ടൊരു)

അകത്തന്നു ശ്രീദേവി വിളങ്ങി നിന്നൂ
പുറത്തന്നു മൂദേവി ഒഴിഞ്ഞു പോയീ (അകത്തന്നു)
മനസ്സിന്റെ പത്തായം നിറകവിഞ്ഞൂ
കണികാണാന്‍ നവധാന്യം വിളഞ്ഞുനിന്നൂ
മനസ്സിന്റെ പത്തായം നിറകവിഞ്ഞൂ
കണികാണാന്‍ നവധാന്യം
വിളഞ്ഞുനിന്നൂ.. വിളഞ്ഞുനിന്നൂ (പണ്ടൊരു)

തുമ്പിവന്നു പൂവിനോട് പദം പറഞ്ഞൂ
കാറ്റുവന്നു തുമ്പക്കുടം തലോടി മാഞ്ഞൂ (തുമ്പി)
പൂതനം തിറയും പൊന്നോണ വില്ലുമായ്‌
നാളുകള്‍ നന്മക്കള്‍ക്കു നിറം കൊടുത്തൂ
പൂതനം തിറയും പൊന്നോണ വില്ലുമായ്‌
നാളുകള്‍ നന്മക്കള്‍ക്കു
നിറം കൊടുത്തൂ.. നിറം കൊടുത്തൂ (പണ്ടൊരു)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts