ഒന്നാം ഓണം
പൂത്തിരുവോണം
Onnaam Onam (Poothiruvonam)
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംകൈതപ്രം
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംശുദ്ധധന്യാസി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:38.
ഒന്നാമോണം കെങ്കേമം രണ്ടാമോണം പൊന്നോണം
മൂന്നാമോണം നല്ലോണം നാലാമോണം പൊടിപൂരം
നല്ലതുമ്പീ പൂത്തുമ്പീ ഓണം കൂടാനെന്തെല്ലാം
നല്ലില തുമ്പില നീര്‍ത്തി വിളമ്പാന്‍
അമ്മയൊരുക്കണതെന്തെല്ലാം (നല്ലില)
(ഒന്നാമോണം)

അത്തംതൊട്ടേ കുറുകാളന്‍ തോരനോല കൂട്ടുകറി (2)
എരിയിലു പൊരിയിലു നാലുതരം
പാലടവട്ടം പത്തുതരം (എരിയിലു)
നെടിയരി കുറിയരി പഴയരി പാലരി
കുത്തരി നല്ലരി വെച്ചു വിളമ്പാന്‍
നാട്ടുപറമ്പില്‍ നട്ടുനനച്ചു
കൊഴുത്തൊരു നേന്ത്രക്കുലകളറുത്ത്
മുഴുത്തു പഴുപ്പിച്ചറുപതു കൊള്ളണ
വാര്‍പ്പില്‍ വരട്ടിയ പായസമുണ്ടേ
പഴമ നിറഞ്ഞൊരു പുതുമകളുണ്ടേ...
(ഒന്നാമോണം)

പച്ചടി കിച്ചടി പാലപ്പം പച്ചപ്പയറിന്‍ ഉപ്പേരി (2)
കായ വറുത്തത് ശര്‍ക്കരയും
കായമൊഴിച്ചൊരു നല്ല രസം (കായ വറുത്തത്)
ഓലപ്പന്ത്‌ തലപ്പന്തു
കളിച്ചോടി വിയര്‍ത്തു തളര്‍ന്നുവരുന്നൊരു
കൊച്ചുകുറുമ്പന്മാര്‍ക്കു വിളമ്പാന്‍
ആനച്ചുവടന്‍ പപ്പടമുണ്ടേ
ചെണ്ട വലുപ്പം പഴം നുറുക്കും
ആയിരം കറി ഇഞ്ചിക്കറിയും
ഇലയിട്ടുണ്ണാന്‍ പലകയുമുണ്ടേ...
(ഒന്നാമോണം)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts