നീലമേഘലോലവർണ്ണാ
കളഭം തരാം കണ്ണാ
Neela Megha Lola Varnna (Kalabham Tharaam Kannaa)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംരവീന്ദ്രൻ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:37.
 
നീലമേഘലോലവർണ്ണാ കണ്ണാ
ആരുമില്ലെനിക്കു വേറേ ഈശ്വരാ (2)
ആനന്ദമേകും ആരോമലല്ലേ (2)
വിളി കേട്ടു നീയോടിയെത്തണേ
കൃഷ്ണാ ..കണ്ണാ....
എന്തിനിന്നു പിണങ്ങി നീ എന്റെ ബാലകാ
(നീലമേഘലോലവർണ്ണാ...)

താരാട്ടു തൊട്ടിൽ മനസ്സിൽ ഒരുങ്ങി
തളിരേ നിനക്കിന്നു ചായാൻ
കുഞ്ഞുകാൽ വിരലുകൾ നുണയുമ്പോൾ ഉണ്ണീ കുട്ടിക്കുറുമ്പേറിടല്ലേ
നീയെന്റെ കുഞ്ഞായ് തീരാൻ നോറ്റു നോമ്പേറേ ജന്മങ്ങൽ
എല്ലാ ദുഃഖവുമെന്നുടെ ഉള്ളിൽ നീറി തേങ്ങിടുമ്പോൾ
കുഴലൂതി അണയണമേ
രോഹിണിനാളിലെ കണ്മണിക്കുഞ്ഞേ മടിയിൽ
മകനായ് പതിയെയുറങ്ങൂ
(നീലമേഘലോലവർണ്ണാ...)

നീലാമ്പൽ പോലെ നീയെന്റെ നെഞ്ചിൽ
നീരാടി നിൽക്കാത്തതെന്തേ
പാഴ്മുളം തണ്ടിനും പാട്ടേകിയില്ലേ
എന്നെ മറന്നോ നീ കണ്ണാ
ഞാനൊരു പാവം കുഞ്ഞേ നിന്നെ തേടുന്നു ജന്മങ്ങളായ്
ഇത്തിരി കാരുണ്യമേകുവാൻ എന്തേ വൈകുന്നതെന്നുയിരേ
ചിരി തൂകി വരമേകണേ
അഞ്ജന പൂമിഴി മാറോട് ചേർക്കാൻ
കൊതിയോടിനിയും ഇവിടെയിരിക്കാം
(നീലമേഘലോലവർണ്ണാ...)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts