കായാമ്പൂ മുഖം
കളഭം തരാം കണ്ണാ
Kaayaampoo Mukham (Kalabham Tharaam Kannaa)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംരവീന്ദ്രൻ
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍എം ജി ശ്രീകുമാർ
രാഗംചന്ദ്ര കൗൺസ്‌
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:37.
 
കായാമ്പൂമുഖം ശ്യാമമോഹനം
കണ്ണാ നീ കനിവിന്റെ സാഗരം
ശ്രീ ഗോപീമാനസ രമണാ നിൻ
തിരുമിഴി ഉലകിനു സൂര്യനാളം
തരൂ ഹരിമുരളീരവ സംഗീതം
(കായാമ്പൂമുഖം.....)

ഗുരുവായൂരുലകിന്റെ വൃന്ദാവനം
ഹരിനാമ മലർപൂക്കും മോക്ഷതീരം (2)
ശ്രീ കുറൂരമ്മ തൻ താരാട്ടു പാട്ടിന്റെ
പാലാഴി തഴുകുന്ന ദേവാങ്കണം
എന്റെ മുജ്ജന്മ വരപുണ്യം ഈ ദർശനം
(കായാമ്പൂമുഖം.....)

ആരോമലേ നീയെൻ സ്നേഹാങ്കുരം
അകതാരിൽ ഇനിയെന്നും കൃഷ്ണനാട്ടം (2)
പൂന്താനപ്പാന തൻ പൂന്തേൻ നിറയുന്ന
പരബ്രഹ്മ സങ്കേതം നാലമ്പലം
നീല തുളസീദളമായ് എൻ മാനസം
(കായാമ്പൂമുഖം.....)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts