ഹരി ഗീതങ്നൾ ഹരി രാഗങ്ങൾ
നന്ദന മുരളി
Hari Geethangal Hari Raagangal (Nandhana Murali)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംരവീന്ദ്രൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ് ,കോറസ്‌
രാഗംശുദ്ധധന്യാസി
ഗാനത്തിന്റെ വരികള്‍
Last Modified: November 27 2016 04:36:45.
 കൃഷ്ണാ...... (4)

ഹരിഗീതങ്ങൾ....... ഹരിരാഗങ്ങൾ.......
ഹരി ഓം (3) ഹരി ഹരിമയ സുഖലഹരിയിൽ
അഖിലഹൃദയ കളമുരളികയിൽ
നിറഞ്ഞിടും സംഗീതം..... (ഹരിഗീതങ്ങൾ)

അമ്പാടിപ്പെൺകൊടിമാർ നെഞ്ചേറ്റും ചന്തമല്ലേ....
ആകാശനന്ദനത്തിലാറാടും മേഘമല്ലേ....
ആയർകുല നന്ദനന്ദനാ........
പേരുകൊണ്ട് കള്ളക്കണ്ണാ പ്രേമമെന്ന തേരിറങ്ങി
കാലിവേലക്കാരനായി വാ....... (ഹരിഗീതങ്ങൾ)


പൈക്കൾക്ക് തണലേകും ഗോവർദ്ധനമൂർത്തിയല്ലേ....
പാലാഴിപ്പൂമകൾ നിൻ രാധയായി വന്നതല്ലേ....
ഗോകുലത്തിൻ മായാമാധവാ.....
കാളിയന്റെ പത്തിയേറി നൃത്തമാടും തത്ത്വമേ നീ
കാൽത്തളയായെന്നെ മാറ്റുമോ..... (ഹരിഗീതങ്ങൾ)

ഹരി ഓം.... (3)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts