ഇന്ദ്രസദസ്സ് പോല്‍
മഹാഭാരതം
Indrasadassu pol (Mahabharatham)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനചിറ്റൂർ ഗോപി
ഗായകര്‍കെ എസ് ചിത്ര
രാഗംഭടിയാർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:34.
 
ഇന്ദ്രസദസ്സു പോൽ സ്വയംവരമണ്ഡപം
നയനാഭിരാമമായ് (2)
കിന്നരികൾ കാറ്റിലാടി (2)
ദ്രുപദനന്ദിനി ലജ്ജാവതിയായ്
സ്വയംവരമിന്നല്ലേ ദ്രൗപദീ സ്വയംവരമിന്നല്ലേ (2‌)
സ്വയംവരമിന്നല്ലേ ഇന്നല്ലേ..
(ഇന്ദ്രസദസ്സു പോൽ...)

ഇഷ്ട സഹോദരിയെ രാജപുത്രനാം
ധൃഷ്ടദ്യുമനൻ ആനയിച്ചു (2)
രതിമോഹിതരാം രാജാധിരാജന്മാർ
അവളെക്കണ്ടു സ്വയം മറന്നു
മത്സരമുഹൂർത്തമെത്തീ
അവരുടെ മനസ്സിൽ മോഹങ്ങൾ തുടികൊട്ടി
സ്വയംവരമിന്നല്ലേ ദ്രൗപദീ സ്വയംവരമിന്നല്ലേ (2‌)
സ്വയംവരമിന്നല്ലേ ഇന്നല്ലേ..
(ഇന്ദ്രസദസ്സു പോൽ...)

വില്ലു കുലച്ചിടുവാൻ ആ കിളിയെ വീഴ്ത്താൻ
വില്ലാളിവീരന്മാർക്കാകാതെ പോയ് (2)
പഞ്ചശരങ്ങൾ തൊടുത്തു കൊണ്ടർജ്ജുനൻ
അഞ്ചുകിളികളെ എയ്തു വീഴ്ത്തി
ദ്രൗപതിയെ അവൻ വരിച്ചു (2)
ദേവകൾ പനിനീരു തളിച്ചു
ആ..ആ..ആ..ആ...ആ...ആ..


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts