പമ്പവിളക്കു
സ്വാമി
Pambavilakku (Swami)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനപ്രഭാ വർമ്മ
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 28 2020 15:30:38.
പമ്പവിളക്കു തെളിഞ്ഞു
പന്തള രാജകുമാരനുണര്‍ന്നൂ
മഞ്ജുള മേനിയിലണിയിക്കാന്‍
തിരുവാഭരണം പോന്നൂ...
തിരുവാഭരണം പോന്നൂ...

വേണ്‍മേഘങ്ങള്‍ പനിനീര്‍ തെളിയാന്‍ പാദ നനച്ചല്ലോ
പിന്‍വെയിലലകള്‍ പൊന്നിന്‍ തെളിയായി പാദ തുടച്ചല്ലോ
പമ്പയില്‍ അലകള്‍ തവതിരുനാമജപത്തിലുണര്‍ന്നല്ലോ
ശബരിഗിരീശ്വര നിന്നെ നമിച്ചി ഉലകം ഉണര്‍ന്നല്ലോ

പതിനെട്ടാം പടി കയറുന്നേന്‍
പറയാം ഭഗവാനേ ഞാനാ
ഹൃദയത്തിന്‍ നടയെത്തുന്നേ
സാക്ഷാല്‍ ശ്രീകോവിലിതല്ലോ

കന്നിയിളം കാറ്റിന്‍ അലമാലകള്‍ ചാമരമായല്ലോ
കൃഷ്ണ പറവ ചിറകുകള്‍ മുത്തു കുടകള്‍ നിവര്‍ത്തല്ലോ
ധവള തുഷാര കണങ്ങള്‍ മണ്ണിനു കുളിരു പകര്‍ന്നല്ലോ
ഹരിഹര സുധ തവ നാമം പാടി കാലമുണര്‍ന്നല്ലോ

തിരുനടയില്‍ മിഴി പൂട്ടുമ്പോള്‍
പറയാം ഭഗവാനേ ഞാനാ
തിരിയകമേ തെളിയിക്കുന്നേ
അണയാത്ത വിളക്കിവിടല്ലോ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts