മലയജഗന്ധമിയന്നൊരു
അയ്യപ്പ ഗാനങ്ങൾ വാല്യം XXII (അഖിലാണ്ഡേശ്വര അയ്യപ്പ)
Malayaja gandhamiyannoru (Ayyappa Gaanangal Vol XXII (Akhilandeshwara Ayyappa))
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംകൈതപ്രം വിശ്വനാഥ്‌
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംഅഠാണ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:31.

മലയജഗന്ധമിയന്നൊരു മലയുടെ
മധുരിമപോലെ പാവനമാകും
പമ്പാതീരത്തമരും ഗണപതിയേ
ഹരിഹരനന്ദനനാറാടീടാന്‍
പരിചൊടെഴുന്നള്ളീടും ദക്ഷിണ-
ഗംഗാ ഗംഗം മംഗലജലനിധിയേ
തിരുവടി പണിയും ഇവനുടെ വിഘ്നം
അഖിലം നീക്കിടണേ...
ഇരുമുടിയേന്തി തിരുപടിയേറാന്‍
സുകൃതം നല്‍കിടണേ...
(മലയജ...)

അംബിക നീരാടും കടവില്‍
അന്‍പൊടു കാവല്‍ നിന്നവനേ
ആ വഴിവന്ന മഹേശനൊടേറിയ
കോപം കൊണ്ടവനേ...
മുക്കണ്ണുള്ള ശിരം കാല്‍ക്കല്‍
വയ്ക്കണമെന്നു ശഠിച്ചവനേ
മുക്കണ്ണുള്ളൊരു കേരം പകരം
വയ്ക്കേ മോദം പൂണ്ടവനേ
തൃപ്പാദങ്ങളിലടിയങ്ങളുമീ
വിഘ്നക്കേരമതര്‍പ്പിച്ചീടാം
(മലയജ...)

ഉണ്ണിഗ്ഗണപതിയാം കാലം
വിഷ്ണുവുമൊത്തു കളിച്ചവനേ
അഗ്നിസമാനമെഴുന്ന സുദര്‍ശന-
മന്നു ഭുജിച്ചവനേ...
ഏറ്റമുലഞ്ഞൊരു ഹരിചാലേ
ഏത്തമിടുന്നതു മിഴിയാലേ
പാര്‍ത്തുചിരിയ്ക്കെയതങ്ങു തെറിക്കെ
വിധുവിന്‍ വ്യഥയും തീര്‍ത്തവനേ
നിന്‍ മുന്നില്‍ വന്നടിയങ്ങളുമേ
ഏത്തം ഇട്ടു കരം കൂപ്പീടാം
(മലയജ...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts