മംഗളമാലയിട്ടു
അയ്യപ്പ ഗാനങ്ങള്‍ 21
Mangala malayittu (Ayyappa Gaanangal Vol XXI)
വിശദവിവരങ്ങള്‍
വര്‍ഷം 2001
സംഗീതംവിദ്യാധരൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: October 24 2014 12:05:09.
മംഗള മാലയിട്ടു
അതില്‍ മണികണ്ഠ മുദ്രയിട്ടു
മണ്ഡലം നോമ്പു നോറ്റു
ഞങ്ങള്‍ മനസ്സു തുറന്നു വെച്ചു...(2)
ഏഴുകോല്‍ പന്തലിട്ടു മേലെ വെള്ളയലങ്കരിച്ചു
ഓട്ടു വിളക്കുകളില്‍ തിരിയിട്ടു ഓരോന്നോരുക്കി വെച്ചു..(2)

പട്ടും വിരിച്ചൊരുക്കി മെല്ലെ പീഠമെടുത്തു വെച്ചു
നെല്ലും മലരവിലും നെയ്യും പൂവും പിടിപ്പണവും
നല്ലൊരു നാളികേരം തിരി എണ്ണ കര്‍പ്പൂരങ്ങളും
ഒക്കെയും കൊണ്ടു വെച്ചു നീ വെക്കമിങ്ങോടിവായോ
(മംഗള മാലയിട്ടു ...)

ആഴി വളര്‍ത്തി ഞങ്ങള്‍ പിന്നെ ആഴി വലത്തു വെച്ചു
ചെണ്ട ഇടയ്ക്കകളും ചേര്‍ന്ന്‍ നാദസ്വരം മുഴങ്ങി
കണ്ഠങ്ങളയ്യനെ നിന്‍ തിരു മന്ത്ര ജപം തുടങ്ങി
എന്തിനി വൈകിടുന്നു നീ അന്തികത്തോടി വായോ
(മംഗള മാലയിട്ടു ...)

കെട്ടു നിറച്ചു തായോ ഒന്നു പെട്ടെന്നോടി വായോ
കൊട്ടും കുരവയുമായി എന്‍റെ കെട്ടിങ്ങിടുത്തു തായോ
എന്‍റെ ഗുരുസ്വാമി അയ്യപ്പാ എന്നും വഴി തെളിക്ക്
എന്‍റെ കരം പിടിക്ക് സ്വാമി എന്‍റെ മുന്‍പേ നടക്ക്
(മംഗള മാലയിട്ടു ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts