താംബൂലം വച്ചു
അയ്യപ്പ ഗാനങ്ങള്‍ വാല്യം XVIII (പതിനെട്ടാം തിരുപ്പടി)
ThamboolamVechu (Ayyappa Gaanangal Vol XVIII (Pathinettaam Thiruppadi))
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:28.

താംബൂലംവെച്ചു തൊഴുന്നു ഹൃദയത്താമ്പാളം
തൂമഞ്ഞൾപ്പൊടി തൂകുന്നു ഉദയബ്‌ഭൂപാളം
ശൂലം ശ്രീലവിളക്കിൻ നാളം തെളിയും പുലർകാലം
മേലേ മാളികമേലേ മലയുടെ ദേവിയുപാസനകൾ
തത്തപ്പച്ചത്താംബൂലംവെച്ചു തൊഴുന്നു ഹൃദയത്താമ്പാളം
തൂമഞ്ഞൾപ്പൊടി തൂകുന്നു ഉദയബ്‌ഭൂപാളം...

മീനാക്ഷി! നിന്നെ ഭജിച്ചു മധുരാമതിലകവും
കാമാക്ഷി എന്നു വിളിച്ചു കാഞ്ചീകരളകവും
ആപദി കിം കരണീയം എന്നൊരു ചോദ്യമുയർന്നപ്പോൾ
ശ്രീപദപങ്കജയുഗളസ്മരണം ഉത്തരം അത്തരുണം
(താംബൂലം)

ചാലേ നിൻ രൂപം കണ്ടു കന്യാകുമരിയിലും
നീളേ നിൻ ശാപം കണ്ടു ഘോരം അടവിയിലും
ശങ്കര ഭഗവത്‌പാദർ തുടങ്ങിയ ഗുരുവരരൊന്നായി
സങ്കട വൻ‌കടൽ താണ്ടുക നിൻ വരനൗകയിലെന്നായി
(താംബൂലം)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts