പണ്ടെന്റെ ഹൃദയമാം
അയ്യപ്പ ഗാനങ്ങൾ വാല്യം XIV (ശരണതരംഗിണി വാല്യം 3)
Pandente Hrudayamam (Ayyappa Gaanangal Vol XIV (Sarana Tharangini Vol 3))
വിശദവിവരങ്ങള്‍
വര്‍ഷം 1994
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:24.
പണ്ടെന്റെ ഹൃദയമാം ശംഖിലെ തീര്‍ത്ഥം
പമ്പാനദിയായ് തടം‌തല്ലിയൊഴുകി...
പാവനമാമതിന്‍ തീരത്തു മണികണ്ഠ-
പൗര്‍‌ണ്ണമി കൈകാല്‍ കുടഞ്ഞു, സ്വാമി
പന്തളസുകൃതമായ് വളര്‍ന്നു...
(പണ്ടെന്റെ)

ബാലകനേ ആശ്രിതജനപരിപാലകനേ
നിന്നോടുപനിഷത്‌സുന്ദരിമാര്‍ മൊഴിഞ്ഞു
പൊന്നുണ്ണിക്കൈകാല്‍ വളരണ്ടേ
ഉഗ്രവനത്തില്‍ പുലിപ്പാല്‍ കറക്കാന്‍
ഉദയാര്‍ക്കനെപ്പോല്‍ പോയ്‌വരണ്ടേ?
ഉപജാപതന്ത്രം ജയിക്കണ്ടേ?
(പണ്ടെന്റെ)





 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts