തിന്തകത്തോം
അയ്യപ്പ ഗാനങ്ങള്‍ 8
Thinthakathom (Ayyappa Gaanangal Vol XII)
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:22.

തിന്തകത്തോം ധിമിതകതോം പാടീടാം
പേട്ട കെട്ടി കോട്ട താണ്ടി പോയീടാം (2)
ശരമെടുക്കുക വേഗം പെരുമ്പറ മുഴക്കുക വേഗം
പേട്ടയാടാൻ ഇനി യാത്രയായീടാം
സ്വാമിമാരേ വന്നിടൂ സ്വാമിപാദം ചേർന്നിടാം
അയ്യനയ്യനും വാവർസ്വാമിയും
ധിമിതകത്തോം തിത്തോം തിത്തോം
(തിന്തകത്തോം...)


വന്നു മണികണ്ഠൻ പുലിപ്പാലിന്നിതിലൂടെ
വെന്നൂ മദമോടെ അലറീടും മഹിഷത്തെ
കോട്ടപ്പടി താണ്ടും വഴി വാവർ എതിർ നിൽക്കേ
വില്ലും ശരക്കോലും എടുത്താളെ വിജയിച്ചേ
സ്വാമിമാരേ വന്നിടൂ സ്വാമിപാദം ചേർന്നിടാം
അയ്യനയ്യനും വാവർസ്വാമിയും
ധിമിതകത്തോം തിത്തോം തിത്തോം
(തിന്തകത്തോം...)

ശാപങ്ങളിലേകാ ഭയമാകും വനഭൂമി
പാപം പരിചോടെ കഴുകീടും എരുമേലി
താപങ്ങളൊടുക്കാം ഒരു നെയ്യായ് നടമാടി
ചായത്തൊടൊഴുക്കാം ജനിമായം ജലമാടി
സ്വാമിമാരേ വന്നിടൂ സ്വാമിപാദം ചേർന്നിടാൻ
അയ്യനയ്യനും വാവർസ്വാമിയും
ധിമിതകത്തോം തിത്തോം തിത്തോം
(തിന്തകത്തോം...)









 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts