ഉദയാരുണകിരണാവലികൾ
അയ്യപ്പ ഗാനങ്ങള്‍ വാല്യം IX
UdayarunaKiranavalikal (Ayyappa Gaanangal Vol IX)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംസമ്പത്ത് സെൽവം
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍കെ ജെ യേശുദാസ്
രാഗംരാമപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:19.

ഉദയാരുണകിരണാവലികൾ ഒളിവീശും മാമലമേലേ
ശരണംവിളി മാറ്റൊലികൊള്ളും മലമേലേ
നിൻ ഗാനം പാടിപ്പാടി നിൻ പാദം തേടിത്തേടി
വരുവാനായ് കനിയേണം അയ്യപ്പാ
(ഉദയാരുണ)

ശ്രാവണസന്ധ്യകൾ നിറമാല ചാർത്തുമ്പോൾ
നക്ഷത്രദീപങ്ങൾ ചുറ്റും തുടിക്കുമ്പോൾ
സ്വാമി നിനക്കായർപ്പിക്കുന്നേൻ
ഒരുപിടി മിഴിനീർപ്പൂ മാത്രം
കനിവോടെ കൈക്കൊൾക കരുണാനിധേ
(ഉദയാരുണ)

സങ്കീർത്തനം മുഴങ്ങും സംക്രമവേളയിൽ
പമ്പയിലോളങ്ങൾ താലങ്ങളേന്തുമ്പോൾ
കൊളുത്തിടുന്നേൻ സ്വാമീ ഞാനും
കർപ്പൂരത്തിരി നിൻ നടയിൽ
അകതാരിൽ തെളിഞ്ഞാലും ഭഗവാനേ
(ഉദയാരുണ)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts