പമ്പാസരസ്സിലും
അയ്യപ്പ ഗാനങ്ങള്‍ വാല്യം IX
PambaSarassilum (Ayyappa Gaanangal Vol IX)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംസമ്പത്ത് സെൽവം
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 15 2013 05:59:44.




പമ്പാസരസ്സിലും അടിയന്റെ മനസ്സിലും
നീന്തിക്കളിക്കുന്നു ശബരീശന്‍
നീലോല്പലമായ് സ്വര്‍ണ്ണമരാളമായ്
നീന്തിത്തുടിയ്ക്കുന്നു കരുണാമയന്‍

മരതകവര്‍ണ്ണനു നറുനവനീതം
ശരവണഭവനെന്നും പഞ്ചാമൃതം
പഴവങ്ങാടിഗണേശനു മോദകം എന്‍
ഹരിഹരതനയനു ഗാനാമൃതം

കൈലാസനാഥനു ഭസ്മാഭിഷേകം
കാടാമ്പുഴമ്മയ്ക്കു പുഷ്പവര്‍ഷം
മൂകാംബികയില്‍ കുങ്കുമ അര്‍ച്ചന എന്‍
സ്വാമിയ്ക്കു കര്‍പ്പൂര ആരാധന 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts