ഇടപ്പള്ളി തമ്പുരാന്റെ
പ്രണവം
Edappally Thamburante (Pranavam)
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎ വി വാസുദേവന്‍ പോറ്റി ,പി സി അരവിന്ദന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംആഭോഗി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:17.
ഇടപ്പള്ളിത്തമ്പുരാന്റെ കൊട്ടാരക്കെട്ടിനുള്ളിൽ
ഇടംകൊള്ളുന്നുണ്ടൊരു ഒറ്റക്കൊമ്പൻ
ഇടം‌പിരിത്തുമ്പിയുമായ് നടുമുറ്റത്തിതുവരെ
ഇടയാതെ വിളയാടും ഹേരംബൻ
(ഇടപ്പള്ളി)

ഏഴരവെളുപ്പിനു തുടങ്ങുകയായവൻ
ഏഴീരുലകവും ഉള്ള കുറുമ്പ്
എങ്കിലും തമ്പുരാൻ വിളിക്കുകിലവൻ വരും
സങ്കടം തീർക്കുവാനായ് തിരുമുമ്പിൽ
(ഇടപ്പള്ളി)

ഉപ്പൊരു കിള്ളിട്ടു് കൂട്ടപ്പം നേദിക്കും
മൂപ്പിലുമായവനു്‌ വലിയ കൂട്ട്
നൻപനവൻ കേൾപ്പതേകും തമ്പുരാനൊരു ദിനം
കൊമ്പിലിടാനേകിയല്ലോ വീരാളിപ്പട്ട്
(ഇടപ്പള്ളി)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts