ആടും ഗണപതിയേ
പ്രണവം
Aadum Ganapathiye (Pranavam)
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംധര്‍മവതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:14.
ആടും ഗണപതിയേ! [2]
ദേവശാഖിതൻ ചുവട്ടിലാനന്ദനടനം
ആടും ഗണപതിയേ (ആടും)
വിശ്വമാകുന്ന തുമ്പിതൻ തുമ്പിൽ
വിശ്വമാം മോദകത്തെയമ്മാനമാടും
ഗണപതിയേ ഗണപതിയേ ഗണപതിയേ

ശുഭ്രമാം വദനത്തിൽ കളമംഗള-
സദ്രസ ഭാവങ്ങൾ തെളിഞ്ഞീടുന്നു
പാശാങ്കുശങ്ങളേന്തും തൃക്കൈകളിൽ
വരദാനമുദ്രകൾ വിരിഞ്ഞീടുന്നു
(ആടും)

മാനസപൂജയായ് അമരാദികൾ
സാരസ മലർമാരി ചൊരിഞ്ഞീടുന്നു
തുംബുരു നാരദാദി മുനിസഞ്ജയം
ഇമ്പമോടതു കണ്ടു തൊഴുതീടുന്നു
(ആടും)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts