കുങ്കുമപ്പൊട്ടു്
സൌപർണ്ണിക തീർത്ഥം
Kumkuma Pottu (Souparnika Theertham)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംരേവഗുപ്തി
ഗാനത്തിന്റെ വരികള്‍
Last Modified: July 31 2013 05:27:57.
ശ്രീമദ്പയോനിധി സമുദ്ഭവപുണ്യമൂര്‍ത്തേ
കോലാപുരെ കുടജശൈലവിഹാരലോലേ
സൗപര്‍ണ്ണികാതട സമാശ്രിതലിംഗസംസ്‌ഥേ
മൂകാംബികേ പരശിവേ തവ സുപ്രഭാതം

കുങ്കുമപ്പൊട്ടിട്ടു കുങ്കുമപ്പട്ടിട്ടു
കുടജാദ്രി ഉഷസ്സേ ഉണരൂ
ഭുപാളമണിയും ഭൂമിയ്ക്കു മുമ്പേ
മൂകാംബിയുണരും മുമ്പേ
മുഗ്‌ദ്ധ മൂകാംബിയുണരും മുമ്പേ
(കുങ്കുമ...)

ആചാര്യന്‍ ചൊല്ലുന്നതേറ്റേറ്റുചൊല്ലിയും
ആത്മീയസങ്കല്‌പം ചെയ്തും
ശുക്രവാരവിശുദ്ധികളില്‍
ശ്രീചക്രനിലയയ്ക്കു ഉദയാര്‍ച്ചനം
ബ്രഹ്മാണ്ഡഹൃദയാര്‍ച്ചനം... [2]
(കുങ്കുമ...)

സോപാനപ്പദം തൊട്ടു മൂര്‍ദ്ധാവിലര്‍പ്പിച്ചും
സാഷ്ടാംഗനമസ്ക്കാരം ചെയ്തും
ക്ഷേത്രഗാത്രവിഭൂതികളില്‍
എന്‍ സ്‌തോത്രമലരീ സൗഗന്ധികം...
കല്യാണസൗഗന്ധികം... [2]
(കുങ്കുമ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts