പഞ്ചമുഖ ഗണപതി
സൌപർണ്ണിക തീർത്ഥം
Panchamukha Ganapathi (Souparnika Theertham)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംരാഗമാലിക
ഗാനത്തിന്റെ വരികള്‍
Last Modified: July 31 2013 05:37:00.

പഞ്ചമുഖഗണപതി പഞ്ചമുഖഗണപതി
പടിഞ്ഞാറമരും പരിവാരമൂർത്തി
പാട്ടിൻ ഹംസധ്വനി! പാഹിമാം
പാഹിമാം പാഹിമാം
(പഞ്ച)

അഞ്ചുമുഖങ്ങൾ അറിയാനെന്നുടെ
അഞ്ചിന്ദ്രിയവും പോരാ!
രഞ്ജകനാം നിൻ ശ്രീലകമാകാൻ
നെഞ്ചകമൊന്നും പോരാ!
കൊല്ലൂർ ഗണപതി നല്ലൂർ ഗണപതി
ചൊല്ലൂ നീ നിന്നുള്ളം
(പഞ്ച)

ഐതിഹ്യങ്ങൾ പറയാൻ ഭാരത-
ഇതിഹാസങ്ങൾ പോരാ!
പൂജകനായ് നിൻ തേജസ്സളക്കാൻ
പുനർജ്ജന്മങ്ങൾ പോരാ!
കൊല്ലൂർ ഗണപതി നല്ലൂർ ഗണപതി
ചൊല്ലൂ നീ നിന്നുള്ളം
(പഞ്ച) 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts