അഷ്ടമിരോഹിണി നാളിലെൻ
തുളസീതീർത്ഥം
Ashtami Rohini Naalilen (Thulasi Theertham)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍കെ എസ് ചിത്ര
രാഗംശിവരഞ്ജനി
ഗാനത്തിന്റെ വരികള്‍
Last Modified: November 01 2013 14:50:19.




അഷ്ടമിരോഹിണിനാളിലെന്‍ മനസ്സൊരു
മുഗ്ദ്ധവൃന്ദാവനമായ് മാറിയെങ്കില്‍
ഗോപികാരമണന്റെ കാലടിപ്പൂ വിരിയും
ഗോകുലം കാണാന്‍ കഴിഞ്ഞെങ്കില്‍, ഒരു
ഗോപികയായ് ഞാന്‍ പിറന്നെങ്കില്‍...
(അഷ്ടമി...)

കോടക്കാര്‍വര്‍ണ്ണന്റെ അധരങ്ങള്‍ ചുംബിക്കും
ഓടക്കുഴലായ് ഞാന്‍ മാറിയെങ്കില്‍
നിത്യവും കണ്ണനെ നക്കിത്തുടയ്ക്കുന്ന
കറ്റക്കിടാവായ് ഞാന്‍ ജനിച്ചെങ്കില്‍
(അഷ്ടമി...)

ഗുരുവായൂരമ്പലമതിലകത്തും
കളിവിളക്കൊളി ചൊരിയുന്ന വേദിയിലും
അവതാരലീലകളാടുന്ന കണ്ണനെ
തഴുകുന്നൊരിളംകാറ്റായ് മാറിയെങ്കില്‍
(അഷ്ടമി...)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts