ഒരു നേരമെങ്കിലും കാണാതെ
തുളസീതീർത്ഥം
Oru Neramenkilum Kaanathe (Thulasi Theertham)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍കെ ജെ യേശുദാസ്
രാഗംദ്വിജാവന്തി
ഗാനത്തിന്റെ വരികള്‍
Last Modified: June 29 2012 03:48:15.




ഒരു നേരമെങ്കിലും കാണാതെവയ്യെന്റെ
ഗുരുവായൂരപ്പാ നിന്‍ ദിവ്യരൂ‍പം.. (2)
ഒരു മാത്രയെങ്കിലും കേള്‍ക്കാതെ വയ്യനിന്‍
മുരളിപൊഴിക്കുന്ന ഗാനാലാപം.. (2)
(ഒരു നേരമെങ്കിലും)

ഹരിനാമകീര്‍ത്തനം ഉണരും പുലരിയില്‍
തിരുവാകച്ചാര്‍ത്ത് ഞാന്‍ ഓര്‍ത്തു പോകും.. (2)
ഒരു പീലിയെങ്ങാനും കാണുമ്പോഴവിടുത്തെ.. (2)
തിരുമുടി കണ്മുന്നില്‍ മിന്നിമായും.. (2)
(ഒരു നേരമെങ്കിലും)

അകതാരിലാര്‍ക്കുവാന്‍ എത്തിടുമോര്‍മ്മകള്‍
‍അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം.. (2)
അടിയന്റെ മുന്നിലുണ്ടെപ്പോഴും മായാതെ.. (2)
അവതാരകൃഷ്ണാ നിന്‍ കള്ളനോട്ടം.. (2)
(ഒരു നേരമെങ്കിലും)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts