ചേർത്തല
തുളസിമാല Vol II
Cherthala (Thulasi Mala Vol II)
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംജി എസ് വെങ്കടേഷ്
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംആനന്ദഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: August 24 2021 16:08:38.
ചേർത്തലയ്ക്കെന്നും കീർത്തിയായ് മിന്നും
കാർത്യായനി കൃഷ്ണ ഭഗിനീ
എന്നകക്കാമ്പിൻ പൊന്നണിക്കൊമ്പിൽ
എന്നുമൂഞ്ഞാലാടും അംബേ
നീ എന്നുമൂഞ്ഞാലാടും അംബേ (ചേർത്തല)

സ്വർണമരാളങ്ങൾക്കൊപ്പം രമിക്കും
വർണനാതീതമാം ചൈതന്യമേ (2)
നിന്നടുത്തെത്താനായ് ഓടിയും ചാടിയും
നന്നേ കുഴഞ്ഞു പോയ് മായേ
ഞാൻ നന്നേ കുഴഞ്ഞു പോയ് മായേ (നിന്നെടുത്ത്) (ചേർത്തല)

എട്ടല്ല എണ്ണൂറു തീർത്ഥം തിരഞ്ഞാലും
കിട്ടുവാനാവാത്ത രത്നമല്ലേ (2)
പാരിന് പൊൽകതിരും കണിയും കൊണ്ട്
ചേറിൽ വിരിഞ്ഞൊരു പത്മമല്ലേ
നീ ചേറിൽ വിരിഞ്ഞൊരു പത്മമല്ലേ (പാരിന്) (ചേർത്തല)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts