പെരിയാറിന്‍ ഓളങ്ങള്‍ തഴുകി
യേശുവേ ജീവരക്ഷകാ
Periyaarin Olangal Thazhuki (Yesuve jeevarakshaka)
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംഫാ പോൾ മണയംപിള്ളി ,ഗോഡ്വിൻ ഫിഗ്വേറിഡോ
ഗാനരചനഫാ പോൾ മണയംപിള്ളി
ഗായകര്‍കെ ജെ യേശുദാസ് ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:52.


പൊന്നും കുരിശുമല മുത്തപ്പോ പൊന്‍ മല കേറ്റം
പൊന്നും കുരിശുമല മുത്തപ്പോ പൊന്‍ മല കേറ്റം
പൊന്‍ മല കേറ്റം
പൊന്‍ മല കേറ്റം .....

പെരിയാറിന്നോളങ്ങള്‍ തഴുകിയുണര്‍ത്തും
മാമല നാടേ
മലയാറ്റൂര്‍ പൊന്‍ മല മേലെ വാനരുളുന്നൊരു
പുണ്യാത്മാവേ (പെരിയാറിന്‍ )
നിന്‍ വാതില്‍ മുട്ടിവിളിക്കാന്‍
നിന്‍ പാദം തൊട്ടുവണങ്ങാന്‍ (നിന്‍ വാതില്‍ )
ജീവിതമാം കുരിശേറി വരുന്നു
തീര്‍ഥാടകര്‍ ഞങ്ങള്‍
കനിയൂ ...വരമഴ ചൊരിയൂ ...
അണയും ...ദാസരിലെന്നും ...
കനിയൂ വരമഴ ചൊരിയൂ
സവിധേ അണയും ദാസരിലെന്നും
കരുണാസാഗര ഗുരുവര താതാ
വിശുദ്ധ തോമാശ്ലീഹായേ
ജനകോടികളിന്നാര്‍ത്തു വിളിപ്പൂ
മുത്തപ്പോ ...പൊന്‍ മല കേറ്റം
(പെരിയാറിന്നോളങ്ങള്‍)

തൊട്ടു നീയേശുവില്‍ വിശ്വസിച്ചു
ധീരമായ് ക്രൈസ്തവ സാക്ഷ്യമേകി (തൊട്ടു )
ആ പുണ്യ പാദത്തില്‍ പുഷ്പങ്ങളേകാന്‍
ആ ദിവ്യ പാദേ ചരിച്ചീടുവാന്‍ (ആ പുണ്യ )
വചനം പുണര്‍ന്നിടാന്‍ കദനം അകറ്റുവാന്‍
വചനം പുണര്‍ന്നിടാന്‍ കദനം അകറ്റുവാന്‍
കയറുന്നീ മല ഞങ്ങള്‍ വരമരുളു പ്രിയ താത
കനിയൂ ...വരമഴ ചൊരിയൂ ...
അണയും ...ദാസരിലെന്നും ...
കനിയൂ വരമഴ ചൊരിയൂ
സവിധേ അണയും ദാസരിലെന്നും
കരുണാസാഗര ഗുരുവര താതാ
വിശുദ്ധ തോമാശ്ലീഹായേ
ജനകോടികളിന്നാര്‍ത്തു വിളിപ്പൂ
മുത്തപ്പോ ...പൊന്‍ മല കേറ്റം
(പെരിയാറിന്നോളങ്ങള്‍)

എഴരപ്പള്ളികള്‍ നീ സ്ഥാപിച്ചു
ഏഴകള്‍ക്കാശ്രയമേ മുത്തപ്പോ (ഏഴര )
ആഴി കടന്നീ ഭാരത നാട്ടില്‍
ആഴമാം വിശ്വാസമേകി (ആഴി )
ധീരമായ് യേശുവില്‍ പ്രേഷിതനായി
ത്യാഗത്തിന്‍ ദീപവുമായി
തോമാശ്ലീഹായേ വാത്സല്യ താതാ
കാരുണ്യ രൂപാ പൊന്‍ മല കേറ്റം (തോമാ )
(പെരിയാറിന്നോളങ്ങള്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts