ഏതു നേരവും
സ്നേഹ ദീപം
Ethu Neravum (Sneha deepam)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംജേഴ്സൺ ആന്റണി
ഗാനരചനഎബ്രഹാം പട്ടാണി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 19 2021 11:24:36.
ഏതുനേരവും അന്യരിൽ നന്മകൾ കാണുവാൻ
സൗമ്യമാനസം നൽകണേ ദൈവമേ എന്നിൽ നീ

ദിവ്യഭാഷണം എന്റെ ശീലമാക്കിടാൻ
ജ്ഞാനമന്ത്രമെൻ ഉള്ളിലേകണേ
എന്റെ മനസിലെ കുഞ്ഞുകൂട്ടിനുള്ളിൽ നീ
പൂത്തുവിരിയണേ സ്നേഹദീപ രാജിയായ്
സദാമനം വിശുദ്ധമാക്കിടൂ ആത്മനേ

എന്റെ നെഞ്ചിലെ മൂകനൊമ്പരങ്ങളെ
ദിവ്യ സ്നേഹത്താൽ നീയകറ്റണേ
പാപ വഴികളെ ഇന്ന് ഞാൻ മറന്നിടാം
നിന്റെ മൊഴികളെ നെഞ്ചിലേറ്റു വാങ്ങിടാം
അരൂപിയാൽ നിറച്ചിടാൻ വരൂ യേശുവേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts