എട്ടു ദിക്പാലരും
ഗംഗാതീർത്ഥം Vol I
Ettu Dikpaalarum (Ganga Theertham Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംശുദ്ധധന്യാസി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:49.


എട്ടു ദിക്‍പാലരും മുട്ടുകുത്തിത്തൊഴും
ഏറ്റുമാനൂരുഗ്രമൂര്‍ത്തേ...
അഷ്‌ടമൂര്‍ത്തേ ചണ്ഡതാണ്ഡവമാടിടും
അണ്ഡകടാഹസമ്രാട്ടേ...
നമസ്‌തേ... നമസ്‌തേ... നമസ്‌തേ...

(എട്ട്)

മണ്ഡനമണ്ഡലത്തോടെ നീ ആസ്‌ഥാന-
മണ്ഡപത്തില്‍ വരും നേരം...
ഏഴരപ്പൊന്നാനയാനയിക്കും നിന്നെ
ഏഴീരുലകും നമിപ്പൂ - നിന്നെ
ഏഴീരുലകും നമിപ്പൂ...

(എട്ട്)

വില്ലുതീര്‍ത്ഥത്തില്‍ കുളിച്ചു തൃപ്പാദത്തില്‍
വില്വപത്രങ്ങളര്‍പ്പിച്ചു...
കമ്രദ്വിതിയെഴും ബ്രഹ്മമേ മുന്നില്‍ ഞാന്‍
നമ്രശിരസ്‌കനായ് നില്‌പൂ - ഇന്നും
നമ്രശിരസ്‌കനായ് നില്‌പൂ....

(എട്ട്)�


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts