തിരുവൈക്കത്തപ്പനെ
ഗംഗാതീർത്ഥം Vol I
Thiru Vaikathappane (Ganga Theertham Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംശങ്കരാഭരണം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:49.
തിരുവൈക്കത്തപ്പനെ തൃക്കണ്‍‌പാര്‍ക്കുവാന്‍
ഒരു തങ്കത്താലത്തില്‍ പൂക്കളുമായ്
വ്യാഘ്രപാദത്തറതന്നില്‍ എഴുന്നെള്ളി
വൃശ്‌ചികമാസത്തില്‍ പുണ്യാഷ്‌ടമി
വൃശ്‌ചികമാസത്തില്‍ ധന്യാഷ്‌ടമി

(തിരുവൈക്കത്തപ്പനെ)

ആത്മജന്‍ അസുരരെ നിഗ്രഹിച്ചെത്തീടാന്‍
ആത്മാധിനാഥനിന്നു ഉപവാസം...
പ്രാതലുണ്ടാനന്ദ ദര്‍ശനത്തിന്നെത്തി
പ്രാര്‍ത്ഥിക്കുവോരോടോ മന്ദഹാസം
ശങ്കരാഭരണമാം മുഗ്ദ്ധഹാസം

(തിരുവൈക്കത്തപ്പനെ)

രോഹിണിപ്പൊന്‍‌നാളില്‍ രുദ്രനും ഗൗരിക്കും
വേലനുമൊരുമിച്ച് അമൃതേത്ത്...
കൂടിപൂജയ്ക്കന്ന് കൂടുന്നവര്‍ക്കൊക്കെ
കൂടീടും അനുദിനം സദ്‌സമ്പത്ത്
കൂടീടും അനുപമ സദ്‌സമ്പത്ത്

(തിരുവൈക്കത്തപ്പനെ)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts