കൃഷ്ണ ഗുരുവായൂരപ്പാ
ത്രിമധുരം
Krishna Guruvayoorappa (Thrimadhuram)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനകെ എല്‍ ശ്രീകൃഷ്ണദാസ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംമോഹന കല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:41.
 
കൃഷ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ
എത്ര സ്വരങ്ങളിൽ എത്ര രാഗങ്ങളിൽ
എത്ര നാൾ നിന്നു ഞാൻ പാടിയാലും
നിത്യഹരിതമാം നിൻ അപദാനങ്ങൾ
ഒക്കെയും വർണ്ണികാൻ ആവുമോ
കൃഷ്ണാ ഗുരുവായൂരപ്പാ

എത്ര ചായങ്ങൾ ഞാൻ ചാലിച്ചു ചാലിച്ചു
ചിത്രമെഴുതാൻ തുനിഞ്ഞാലും (2)
കണ്ണന്റെ പുണ്യ മധുരമാം രൂപത്തെ
പൂർണ്ണമായ് ഉൾക്കൊള്ളാൻ ആവുമോ
കൃഷ്ണാ ഗുരുവായൂരപ്പാ
(എത്ര സ്വരങ്ങളിൽ....)

ഭൂമി തൻ സംഗീത ധാരകളെല്ലാം നിൻ
ഓടക്കുഴലിൽ ഒതുങ്ങുന്നു (2)
ഭൂമി തൻ സൗന്ദര്യ രശ്മികളെല്ലാം നിൻ
തൂമന്ദഹാസത്തിൽ തെളിയുന്നു
കൃഷ്ണാ ഗുരുവായൂരപ്പാ
(എത്ര സ്വരങ്ങളിൽ....)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts