കണി കണ്ടു തൊഴുന്നെൻ
ത്രിമധുരം
Kanikandu Thozhunnen (Thrimadhuram)
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനകെ എല്‍ ശ്രീകൃഷ്ണദാസ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംചെഞ്ചുരുട്ടി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:41.
 
കണി കണ്ടു തൊഴുന്നേൻ കണി കണ്ടു തൊഴുന്നേൻ
ഗുരുവായൂരപ്പനെ കണി കണ്ടു തൊഴുന്നേൻ
മുരളീധരനെ യദുകുലനാഥനെ
കരുണാമയനേ കണി കണ്ടു തൊഴുന്നേൻ

മയില്‍പ്പീലി ചൂടിയ ചുരുൾ മുടി തൊഴുന്നേൻ
അഴകെഴും നിന്നുടെ തിരുനെറ്റി തൊഴുന്നേൻ (2)
കാരുണ്യപീയൂഷം വഴിയുമാ ദിവ്യമാം
കരിനീല നയനങ്ങൾ കണി കണ്ടു തൊഴുന്നേൻ
(കണി കണ്ടു തൊഴുന്നേൻ...)

അധരത്തിൽ വിരിയുമാ മൃദുമന്ദഹാസത്തിൻ
അമൃതം നുകർന്നു ഞാൻ അറിയാതെ തൊഴുന്നേൻ (2)
കൗസ്തുഭ മണിമാല അണിയുമാ വിരിമാറിൽ
കർപ്പൂര ഗന്ധത്തിൽ ലയിച്ചിതാ തൊഴുന്നേൻ
(കണി കണ്ടു തൊഴുന്നേൻ...)

മഞ്ഞപ്പട്ടുടയാട ചാർത്തിയോരരക്കെട്ടും
മഞ്ജുളപാദാരവിന്ദവും തൊഴുന്നേൻ (2)
കേശാദിപാദം നിൻ ദിവ്യമാം വിഗ്രഹം
ദർശിച്ചു ദർശിച്ചു താണു തൊഴുന്നേൻ
(കണി കണ്ടു തൊഴുന്നേൻ...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts