ശബരി മലയുടെ
അയ്യപ്പ ഗാനങ്ങള്‍ വാല്യം VII
Sabari malayude (Ayyappa Gaanangal Vol VII)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംവിദ്യാധരൻ
ഗാനരചനഹരി കുടപ്പനക്കുന്ന്
ഗായകര്‍കെ ജെ യേശുദാസ്
രാഗംകല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:36.
ശബരിമലയുടെ താഴേയ്ക്കൊഴുകുന്നു
പുണ്യനദിയാം പമ്പ...
ശബരിമലയുടെ മേലേയ്ക്കൊഴുകുന്നു
ശരണമന്ത്രമാം പമ്പ...
പമ്പാനദികള്‍ വലം‌ചെയ്യും സന്നിധിയെത്ര ധന്യം
അയ്യപ്പാ എത്ര ധന്യം... എത്ര ധന്യം...
(ശബരി...)

എരുമേലില്‍ പേട്ടതുള്ളിവരും കന്നിമലക്കാരും
പതിനെട്ടാംവട്ടം മലചവിട്ടും ഗുരുസ്വാമിമാരും
ഭക്തിയാം നെയ്യഭിഷേകം ചെയ്യും നിന്‍ കോമളഗാത്രം
അയ്യപ്പാ എത്ര ദിവ്യം...
(ശബരി...)

ജിതേന്ദ്രിയരായിടുന്ന പരമസാത്വികന്മാരും
ഇരുമുടിക്കെട്ടുമേന്തി ശരണം തേടിവരും മാനുഷരും
ഒന്നുപോല്‍ മോക്ഷശ്രീപദമണയുമീ മോഹനദര്‍ശനം
അയ്യപ്പാ എത്ര പുണ്യം...
(ശബരി...)




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts