വാസന്തം വിരുന്നു വന്നു
എന്റെ വാനമ്പാടി
Vaasantham Virunnu Vannu (Ente Vaanambaadi)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനആലപ്പി രംഗനാഥ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:30.
വസന്തം വിരുന്നു വന്നു
വാസരസ്വപ്നങ്ങള്‍ കാണും
മാനുകളേ മയിലുകളേ
തകധിമിയാടൂ
സരിഗമ സംഗീതത്തില്‍
(വസന്തം )

പൊന്‍ പുഴയോളങ്ങളില്‍
മുങ്ങിപ്പൊങ്ങി കൊക്കുരുമ്മി
സ്നേഹം തൂകി മോഹം ചൂടി
തീരം തേടി പോകും നല്ല
സ്നേഹം തൂകി മോഹം ചൂടി
തീരം തേടി പോകും നല്ല
കാട്ടുതാറാവിന്‍ പറ്റങ്ങളേ
പാട്ട് കേള്‍ക്കുവാന്‍ നീന്തി വരൂ
(വസന്തം )

ല ല ല ല ല …..

വണ്ടും ചെണ്ടും തമ്മില്‍
മുത്തം വയ്ക്കും നേരം
കടലും കരയും കരളില്‍
വണ്ടും ചെണ്ടും തമ്മില്‍
മുത്തം വയ്ക്കും നേരം
കടലും കരയും കരളില്‍
രാഗകേളികള്‍ ആടിടുന്നു
പ്രേമജീവിതങ്ങളോ തളിരിടുന്നു
(വസന്തം)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts