മനോജ്ഞമാം
വിഷാദ ഗാനങ്ങൾ 2
Manonjamaam (Vishada Gaanangal (Vol2))
വിശദവിവരങ്ങള്‍
വര്‍ഷം 1993
സംഗീതംജെ എം രാജു
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:29.

മനോജ്ഞമാം കൌമാരം
മറഞ്ഞുപോയകലെ
മനോഹരീ അതുപോലെ
മറന്നു പോയ്‌ നീയെന്നെ
(മനോജ്ഞമാം )

പ്രശാന്തമാം നാള്‍ തന്നില്‍
പ്രസന്നയായ് നീയെന്നില്‍ (പ്രശാന്ത )
കിനാവെഴും മിഴിയാലെ
കുറിച്ചതാം കാവ്യങ്ങള്‍
പഠിച്ചു ഞാന്‍ കാണാതെ
അഴകേ നീ അറിയാതെ
(മനോജ്ഞമാം )

പ്രസാദം നിന്‍ കരതാരില്‍
പ്രസൂനം നിന്‍ ചെഞ്ചുണ്ടില്‍ (പ്രസാദം)
പ്രഭാതമായ്‌ നീയെന്റെ
പ്രതീക്ഷയായ് വിടര്‍ന്നപ്പോള്‍
മറച്ചു നാം അന്യോന്യം
ചിലതെല്ലാം മൊഴിയാതെ
(മനോജ്ഞമാം )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts