ഉണര്‍വ്വിന്‍
യേശു നല്ല ഇടയൻ
Unarvin (Yesu Nalla Idayan)
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംവിത്സൺ ചേന്നനാട്ടിൽ
ഗാനരചനവിത്സൺ ചേന്നനാട്ടിൽ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:25.
ഉണര്‍വ്വിന്‍ വരം ലഭിപ്പാന്‍
ഞങ്ങള്‍ വരുന്നൂ തിരുസവിധേ
നാഥാ നിന്റെ വന്‍‌കൃപകള്‍
ഞങ്ങള്‍ക്കരുളൂ അനുഗ്രഹിക്കൂ

(ഉണര്‍വ്വിന്‍)

ദേശമെല്ലാമുണര്‍ന്നിടുവാന്‍
യേശുവിനെ ഉയിര്‍ത്തീടുവാന്‍
ആശിസമാരി അയക്കേണമേ
ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍

(ഉണര്‍വ്വിന്‍)

തിരുവചനം ഘോഷിക്കുവാന്‍
തിരുനന്മകള്‍ സാക്ഷിക്കുവാന്‍
ശാശ്വതശാന്തി അയക്കേണമേ
ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍

(ഉണര്‍വ്വിന്‍)

തിരുനാമം പാടിടുവാന്‍
തിരുവചനം ധ്യാനിക്കുവാന്‍
ഉണര്‍വ്വിന്‍ ശക്തി അയക്കേണമേ
ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍

(ഉണര്‍വ്വിന്‍)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts