ദുഃഖത്തിന്റെ പാനപാത്രം
യേശു നല്ല ഇടയൻ
Dukkhatthinte Paana Paathram (Yesu Nalla Idayan)
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംമൂത്താംപാക്കല്‍ കൊച്ചൂഞ്ഞ്
ഗാനരചനമൂത്താംപാക്കല്‍ കൊച്ചൂഞ്ഞ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:25.

ദുഃഖത്തിന്റെ പാനപാത്രം
കർത്താവെന്റെ കൈയ്യിൽ തന്നാൽ
സന്തോഷത്തോടതു വാങ്ങി
ഹാലേലൂയ പാടീടും ഞാൻ
(ദുഃഖത്തിന്റെ...)

ദോഷമായിട്ടൊന്നും എന്നോടെന്റെ
നാഥൻ ചെയ്കയില്ല
എന്നെയവൻ അടിച്ചാലും
അവനെന്നെ സ്നേഹിക്കുന്നു
(ദോഷമായിട്ടൊന്നും..)

കഷ്ടനഷ്ടമേറി വന്നാൽ
ഭാഗ്യവാനായ് തീരുന്നു ഞാൻ
കഷ്ടമേറ്റ കർത്താവോട്
കൂട്ടാളിയായ് തീരുന്നു ഞാൻ
(കഷ്ട നഷ്ടമേറി..)

ലോകത്തെ ഞാൻ ഓർക്കുന്നില്ല
കഷ്ടനഷ്ടമോർക്കുന്നില്ല
എപ്പോളെന്റെ കർത്താവിനെ
ഒന്നു കാണാമെന്നേയുള്ളൂ
(ലോകത്തെ...)

ദുഃഖത്തിന്റെ പാനപാത്രം
കർത്താവെന്റെ കൈയ്യിൽ തന്നാൽ
സന്തോഷത്തോടതു വാങ്ങി
ഹാലേലൂയ പാടീടും ഞാൻ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts