നീലപ്പൊന്മാൻ തുള്ളിച്ചാടും
എന്റെ വാനമ്പാടി
Neelaponman Thullichadum (Ente Vaanambaadi)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനആലപ്പി രംഗനാഥ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 22 2020 12:31:10.


നീലപ്പൊന്മാന്‍ തുള്ളിച്ചാടും തീരങ്ങളില്‍
രാജഹംസം നീരാടുമീ പൂങ്കുളത്തില്‍
നീ വരൂ മല്‍സഖീ കേളിയാടാന്‍
താലവന തണലിലോ താമസിക്കാം
(നീല )

ഇന്ന് തിരതുള്ളും മനസ്സിന്‍
പൊന്‍ കടലില്‍ കടഞ്ഞെടുത്ത
പാലമൃതുണ്ണുവാന്‍ പ്രാണസഖീ
തൂമൃദു പുഞ്ചിരി തൂകിവാ
(ഇന്ന് )

യൌവ്വനത്തില്‍ മനസ്സുകളില്‍
കണ്ണ്പൊത്തി കേളി നടത്തും
പൊന്‍ മണിക്കുരുന്നുകളെ പ്രിയേ
ഓമനിച്ചിന്നൊരു പാട്ട് പാടാം (യൌവ്വന)
(നീല )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts