പാതിരാമയക്കത്തിൽ
പൊന്നോണതരംഗിണി
Paathira Mayakkathil (Ponnona Tharangini)
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംരവീന്ദ്രൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംസാരമതി
ഗാനത്തിന്റെ വരികള്‍
Last Modified: January 13 2013 14:49:07.

പാതിരാ മയക്കത്തില്‍ പാട്ടൊന്നു കേട്ടേൻ..
പല്ലവി പരിചിതമല്ലോ..[2]
ഉണര്‍ന്നപ്പോഴാ.. സാന്ദ്രഗാനം നിലച്ചു..
ഉണര്‍ത്തിയ രാക്കുയിലെവിടെ... എവിടെ....
(പാതിരാ മയക്കത്തില്‍...)

പഴയ പൊന്നോണത്തിന്‍ പൂവിളിയുയരുന്നു..
പാതി തുറക്കുമെന്‍ സ്മൃതിയില്‍...[2]
നാദങ്ങള്‍ക്കിടയില്‍... വേറിട്ടുനില്‍ക്കുമാ..
നാദം ഇതുതന്നെയല്ലേ..,
കുയിലായ്‌ മാറിയ കുവലയലോചനെ..
ഉണര്‍ത്തുപാട്ടായ് എന്നോ വീണ്ടുമീ..
ഉണര്‍ത്തുപാട്ടായെന്നോ വീണ്ടും...
(പാതിരാ മയക്കത്തില്‍...)

പഴയൊരുത്രാടത്തിന്‍ പൂവെട്ടം കവിയുന്നു..
പാട്ടു മണക്കുമെന്‍ മനസ്സില്‍..[2]
ദീപങ്ങള്‍ക്കിടയില്‍.. വേറിട്ടുനില്‍ക്കുമാ..
ദീപം നിന്‍ മുഖമല്ലേ...
പക്ഷിയായ് മാറിയോരാദ്യാനുരാഗമേ..
പകപോലും പാട്ടാക്കിയോ നീ.. നിന്‍റെ
പകപോലും പാട്ടാക്കിയോ നീ....
(പാതിരാ മയക്കത്തില്‍...) Added by Nahas on August 21, 2008

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts