വിശദവിവരങ്ങള്‍ | |
വര്‍ഷം | 1990 |
സംഗീതം | ഉഷാ ഖന്ന |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | കെ ജെ യേശുദാസ് ,സുജാത മോഹൻ ,കോറസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:27:12.
ഗായകാ ഗായകാ ഭാവഗായകാ ഗായകാ ഗായകാ ഭാവഗായകാ ചൊരിയൂ മദകര സംഗീതം അനുപമ സ്വരസുധ ഒഴുകീടട്ടെ തരളിത ഹൃദയത്തെ തഴുകീടട്ടെ (ഗായകാ ) ഓ ...ഓ ...ഓ ...ഓ ... ഗഗനത്തില്‍ മുകില്‍ തോണി തുഴഞ്ഞു വരും ശശികല കിരണങ്ങള്‍ ചൊരിയുംപോലെ (ഗഗനത്തില്‍ ) പാലാഴിത്തിരമാല പാടീടുന്നു പാലാഴിത്തിരമാല പാടീടുന്നു രാഗമാലിക ആ ... (ഗായകാ ) ഗാനത്തിന് ലഹരിയില്‍ കദനമില്ല അലിയട്ടെ ആനന്ദം അലതല്ലട്ടെ (ഗാനത്തിന് ) ചിറകുകള് വിരിയുമെന്‍ സ്വപ്നങ്ങളെ ചിറകുകള് വിരിയുമെന്‍ സ്വപ്നങ്ങളെ വാനില്‍ പാറുക ആ ... (ഗായകാ ) | |