കിഴക്കൻ മല
പ്രഭാത ഗീതങ്ങൾ
Kizhakkan mala (Prabhatha Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനവി മധുസൂദനന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ് ,സുജാത മോഹൻ
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:11.

കിഴക്കന്മലയിറങ്ങുന്ന കന്നിപ്പെണ്ണ് - ഇരുളിന്‍
കിടക്കപ്പായ് തെറുത്തോരു വെളുമ്പിപ്പെണ്ണ് (കിഴക്കന്‍ )
കാടിളക്കും ചിരിച്ചുണ്ടില്‍ വെറ്റില ചോപ്പ്
കനലുരുക്കും കണ്ണില്‍ നേരിയ കാര്‍മഷിക്കൂട്ട് (കാടിളക്കും )
(കിഴക്കന്‍ )

ഒന്നാം മല കഴിഞ്ഞേ - അവള്‍
കുങ്കുമ പുഞ്ചിരി ചൊരിഞ്ഞേ
ഹ ..ഹ...ഹ...ഹ ...(ഒന്നാം )
കുങ്കുമപ്പുഞ്ചിരി പടര്‍ന്നേ
താമരപ്പൂ തുടുത്തേ (കുങ്കുമ )
താമരപ്പൂവാട ചുറ്റി
താഴമ്പൂ മാലചൂടി
തങ്കപ്പൂത്താലമേന്തി പെണ്ണ് വരുന്നേ ... (താമരപ്പൂ )
(കിഴക്കന്‍ )

രണ്ടാം മല കഴിഞ്ഞേ - അവള്‍
പൊന്‍ കുറിഞ്ഞി ചിരി ചൊരിഞ്ഞേ
ഹായ് ...ഹായ് ..ഹായ് ..(രണ്ടാം )
പൊന്‍ കുറിഞ്ഞിപ്പൂക്കള്‍ വാരി
പുഴകളെല്ലാം അണിഞ്ഞേ (പൊന്‍ കുറിഞ്ഞി )
കിലുകിലുക്കും താളമിട്ടു
കുളിരുരുകും നാദമിട്ടു
പെണ്ണൊരുങ്ങി പാട്ട് പാടി
ചുവടുവച്ചാടി (കിലുകിലുക്കും )
(കിഴക്കന്‍ )

മൂന്നാം മല കഴിഞ്ഞേ - അവള്‍
കര്‍പ്പൂരച്ചിരി ചൊരിഞ്ഞേ
ഹായ് ...ഹായ് ...ഹായ് ...(മൂന്നാം )
കര്‍പ്പൂരച്ചിരിയില്‍ മണ്ണിന്‍
കരള്‍ക്കൂടുകളുണര്‍ന്നേ (കര്‍പ്പൂര )
മരതകത്തിന്‍ തീരമിട്ടു
മഞ്ഞണിപ്പൂ മാലയിട്ടു
പന്തലിക്കും പന്തലില്
പെണ്ണ് വാഴുന്നേ (മരതകത്തിന്‍ )
(കിഴക്കന്‍ )
ല ല്ല ല ലല്ല ല ...




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts