കറുത്ത മുട്ട
പ്രഭാത ഗീതങ്ങൾ
Karuththa mutta (Prabhatha Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനവി മധുസൂദനന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:27:11.

കറുത്ത മുട്ട കിഴക്ക് പൊട്ടി
കതിര്‍ വീശുന്നു - ചെറു ചൂടിന്‍
ചിറകുള്ളൊരു കിളി വിരിയുന്നു
(കറുത്ത )
പുലരിക്കിളി വിരിയുന്നു (X4)
(കറുത്ത )

കിളിയുടെ പവിഴച്ചുണ്ടില്‍ മാണിക്ക്യ ചെമ്പഴുക്ക
ആകാശക്കടമ്പിലെ മാണിക്ക്യ ചെമ്പഴുക്ക
(കിളിയുടെ )

മിഴിയില്‍ മന്ദാരം കവിളില്‍ സിന്ദൂരം
മിഴിയില്‍ മന്ദാരം കവിളില്‍ സിന്ദൂരം
കിളി പറന്നാല്‍ പൊഴിയും തൂവല്‍
മണ്ണിനു പൂണാരം
കിളി പറന്നാല്‍ പൊഴിയും തൂവല്‍
മണ്ണിനു പൂണാരം
ഈ മണ്ണിനു പൂണാരം
ഈ മണ്ണിനു പൂണാരം
(കറുത്ത )

ല ല ല ല ....

തെക്കോട്ട്‌ കിളി പറന്നാല്‍
ചിങ്ങത്തിരുവോണം
വടക്കോട്ടവള്‍ പറന്നാല്‍
മേട വിഷുപ്പൂവ് (തെക്കോട്ട്‌ )
മണ്‍ കുടിലിന്‍ മുറ്റത്തും മാളിക മുറ്റത്തും
മണ്‍ കുടിലിന്‍ മുറ്റത്തും മാളിക മുറ്റത്തും
കിളി വിതറും പൊന്‍ പണത്തിനു വിലയൊരുപോലെ
കിളി വിതറും പൊന്‍ പണത്തിനു വിലയൊരുപോലെ
വിലയൊരുപോലെ... എന്നും വിലയൊരുപോലെ
(കറുത്ത )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts