ഹരിമുരളീ ഗാന
ഹരിമുരളി
Harimuralee gana (Harimurali)
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനപള്ളിപ്പുറം മോഹനചന്ദ്രന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംആഭേരി
ഗാനത്തിന്റെ വരികള്‍
Last Modified: February 09 2013 16:33:32.



ഹരിമുരളീഗാന മധുമാരി പൊഴിയുന്ന
ഗുരുവായൂരപ്പാ നിന്‍ നടയില്‍
ഒരു നാളും നിറയാത്ത സ്വരധാര തേടുന്നൊ-
രഗതിയാം ഏകാന്ത ഗായകന്‍ ഞാന്‍ - നിന്റെ
അലിവിനായ് കൈനീട്ടും യാചകന്‍ ഞാന്‍
(ഹരിമുരളി...)

അറിയാതെ ഭക്തിതന്‍ സുകൃതിയില്‍ നീന്തുമെന്‍
കരളില്‍ നീ ആലിലക്കണ്ണനായി
ഒരു കീര്‍‌ത്തനത്തിന്റെ പല്ലവി പാടുമെന്‍
ചൊടിയില്‍ നീ ആഭേരിരാഗമായി
ഗാനശ്രുതി മീട്ടും തംബുരുവായി

ഭജരേ രേ മാനസ
ശ്രീവാസുദേവം ഹരിം
ഭജരേ രേ മാനസ
(ഹരിമുരളി...)

അനുപല്ലവി പാടും നേരമെന്‍ നാവില്‍ നീ
ഗുരുവായ് നിന്നു വിളങ്ങിടുന്നു
ചരണത്തിലോംകാര മന്ത്രാക്ഷരം തൂകും
പ്രകൃതിയായ് പുഞ്ചിരി തൂകി
താന്തഹൃദയത്തിന്‍ സ്പന്ദനമായി
(ഹരിമുരളി...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts