ജനല്‍ തിരശ്ശീല
ശ്രാവണസംഗീതം
Janal thirasheela (Shravana Sangeetham)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംഎന്‍ പി പ്രഭാകരന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ് ,പി വി പ്രീത
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 26 2012 09:11:08.
 
ജനല്‍ത്തിരശ്ശീല മെല്ലെ ഇളം കാറ്റിലുലഞ്ഞപ്പോള്‍
ജമന്തിപ്പൂമുഖമൊന്നു കണ്ടു ഞാന്‍
(ജനല്‍ത്തിരശ്ശീല )
മഴമുകില്‍ നിര നീങ്ങി മാനത്തു തെളിയുന്ന
മലര്‍മതിബിംബത്തെ കണ്ടു ഞാന്‍
(ജനല്‍ത്തിരശ്ശീല )

ആ മതിബിംബത്തെ സ്വന്തമാക്കാനായു് ഞാന്‍
തൃക്കാക്കരെ ചെന്നു തൊഴുതു നിന്നു
(ആ മതിബിംബത്തെ)
ഇനിയത്തെ ഊഴത്തില്‍ മാവേലി വരും മുമ്പായി
അവളെന്റേതാകുവാന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു
(ഇനിയത്തെ )
അ...
ജനല്‍ത്തിരശ്ശില മെല്ല ഇളംകാറ്റിലുലഞ്ഞപ്പോള്‍
അനന്തനെ മുറ്റത്തു കണ്ടു ഞാന്‍
കരിമുകില്‍ നിര നീങ്ങി മാനത്തു തിളങ്ങുന്ന
കതിരവര്‍ ബിംബത്തെ കണ്ടു ഞാന്‍
ജനല്‍ത്തിരശ്ശില മെല്ല ഇളംകാറ്റിലുലഞ്ഞപ്പോള്‍
അനന്തനെ മുറ്റത്തു കണ്ടു ഞാന്‍

ആ കതരിവനെന്റെ മാറോടു ചേരുവാന്‍ ഞാന്‍
തൃക്കാക്കരെ ചെന്നു തൊഴുതു നിന്നു
(ആ കതിരവന്‍ )
ഇനിയത്തെ ഊഴത്തില്‍ മാവേലി വരും മുമ്പായി
അവനെന്റേതാകുവാന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു
(ഇനിയത്തെ )
ഇന്നു നാമൊന്നിച്ചു മാവേലിയും വന്നു
സഫലമായു് തിരുവോണം
(ഇന്നു നാമൊന്നിച്ചു )

ജനല്‍ത്തിരശ്ശീല മെല്ലെ ഇളം കാറ്റിലുലഞ്ഞപ്പോള്‍
ജമന്തിപ്പൂമുഖമൊന്നു കണ്ടു ഞാന്‍
അനന്തനെ മുറ്റത്തു കണ്ടു ഞാന്‍
ജമന്തിപ്പൂമുഖമൊന്നു കണ്ടു ഞാന്‍
അനന്തനെ മുറ്റത്തു കണ്ടു ഞാന്‍
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts