വിശദവിവരങ്ങള്‍ | |
വര്‍ഷം | 1996 |
സംഗീതം | എന്‍ പി പ്രഭാകരന് |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 26 2012 08:30:33.
നൊം തിനം താരാരോ (2) താന തിന തം തിന തിംതിന നൊം തിനം താരാരോ (2) കൊയ്താലും കൊയ്താലും തീരാത്ത പാടം എന്റെ കിനാപ്പാടം (2) പൊന്കിനാപ്പാടം തേന്കിനാപ്പാടം പ്രേമക്കിനാപ്പാടം (2) നെയ്താലും നെയ്താലും തീരാത്ത പട്ടു് ഓണനിലാപ്പട്ടു് (2) നല്ലോണപ്പട്ടു് പൊന്നോണപ്പട്ടു് തിരുവോണപ്പട്ടു് (2) (കൊയ്താലും ) മെതിയടിയൊച്ച മുഴങ്ങണല്ലു് വരണൊണ്ടു് വരണൊണ്ടു് മാവേലി (മെതിയടിയൊച്ച ) തന്നുടെ മൂര്‍ദ്ധാവില്‍ വച്ച തൃപ്പാദത്തിലീശ്വരനെ കണ്ട മാവേലി (2) ത്യാഗമൂര്‍ത്തി സ്നേഹചക്രവര്ത്തി (2) (കൊയ്താലും ) ഉദയത്തില്‍ ഓലക്കുടത്തിളക്കം വരണൊണ്ടു് വരണൊണ്ടു് മാവേലി (ഉദയത്തില്‍ ) താന്‍ വാഴും നാടൊരു ഭിക്ഷുവിന് കൈകളില്‍ ദാനമായര്പ്പിച്ച മാവേലി (2) ത്യാഗമൂര്‍ത്തി സ്നേഹചക്രവര്ത്തി (2) (കൊയ്താലും ) | |