ഇടവപ്പാതി
ഒരു പാലക്കാടൻ നിനവ്
Edavappathi (Oru Palakkaadan Ninavu)
വിശദവിവരങ്ങള്‍
വര്‍ഷം 2022
സംഗീതംമേതിൽ സതീശൻ
ഗാനരചനമേതിൽ സതീശൻ
ഗായകര്‍അനൂപ് ശങ്കർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 14 2022 08:23:24.
 ഇടവപ്പാതികളുറഞ്ഞുതുള്ളും ഇറയത്തും...
പവനുരുകിപ്പൊൻവെയിൽപ്പിറാക്കൾ പറക്കും പാടവരമ്പത്തും
പാടിനടക്കുന്നെന്റെ മനസ്സൊരു പാലക്കാട്...
പറഞ്ഞുതീരാകഥകൾ പാടും പാലക്കാട്‌


പകലന്തികൾ പതിവായ്,
വന്നകംകൂപ്പി തിരികൾ വയ്ക്കും
ജനിമൃതിയുടെ വള്ളികൾ പടർന്ന കാവിനകംപൂകി,
കുമ്മാട്ടിക്കാവിന്നീറയിൽ,
നാഗഫണതോറ്റമുതിർക്കും
കാറ്റിലലിഞെന്റെ മനസ്സൊരു പുള്ളോർക്കുടമാകും
പുള്ളോർകുടമാകും

സരിഗമകിളികൾ നിത്യം
വന്നിമ്പസാധകം ചെയ്‌വൂ ചെമ്പയിൽ
ചമ്പടയുടെ നിനവിലുണർന്നൂ
പല്ലാവൂർ ത്രയം..
നീലപ്പന നീന്തും നീരദ
മുഖജാലം മാറ്റി മുനിമല
മേളിൽനിന്നൊഴുകിവരുന്നു പൂമലയാൻപട്ട്
പൂമലയാൻപാട്ട് ...

ലാ ലാ ലി ലാലിലെ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts