പിരിഞ്ഞുവെങ്കിലും ഓര്‍മ്മയില്‍ നിന്നുടെ
സ്വീറ്റ് മെലഡീസ് 3
Pirinjuvengilum ormayil ninnude (Sweet Melodies Vol III)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംരഘുകുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:27.
പിരിഞ്ഞുവെങ്കിലും ഓര്‍മ്മയില്‍ നിന്നുടെ
കുരുന്നു പുഞ്ചിരി മാത്രം
അകന്നുവെങ്കിലും അരികില്‍ നിന്നുടെ
അപൂര്‍വ്വ ഗന്ധം മാത്രം
(പിരിഞ്ഞു )

ചിറകു മുറിഞ്ഞൊരു ശലഭം പോലെ
മുകില്‍ വന്നു മൂടിയ തിങ്കള്‍ പോലെ (ചിറകു )
ഏകാന്തതയുടെ തീരത്തിലൂടെ ഞാന്‍
ഏകാന്തതയുടെ തീരത്തിലൂടെ ഞാന്‍
ഇന്നും നിന്നെ തിരയുന്നു ... തിരയുന്നു
(പിരിഞ്ഞു )

വിരഹമൊതുക്കിയ ഹൃദയവുമായ്‌
വിറയാര്‍ന്ന ചുണ്ടിലെ ഗാനവുമായ് (വിരഹ )
ജന്മാന്തരങ്ങള്‍ തന്‍ വീഥിയിലൂടെ ഞാന്‍
ജന്മാന്തരങ്ങള്‍ തന്‍ വീഥിയിലൂടെ ഞാന്‍
ഇന്നും നിന്നെ തിരയുന്നു ... തിരയുന്നു
(പിരിഞ്ഞു )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts